ഓൺലൈൻ വിദ്യാഭ്യാസവും ടി വി വിതരണവും

ഓൺെ ലൈൻ പഠനത്തിന് ടി വി ഇല്ലാത്ത കുട്ടികൾ ചുറ്റുവട്ടത്തുള്ള അംഗൻവാടികൾ കേന്ദ്രീകരിച്ച് പഠനം നടത്തുന്നതിലേക്കായി കൊല്ലം ബി ആർ സിയിൽ നിന്നും 5 ടിവികൾ വിതരണം നടത്തി. വിതരണ ഉദ്ഘാടന ചടങ്ങിൽ  ബഹു കൊല്ലം എ ഇ ഒ ശ്രീ. ജോർജ് കുട്ടി സർ , കോർപറഷൻ കൗൺസിലർ ചിന്ത എൽ. സജിത് എന്നിവരും പങ്കെടുത്തു. തൃക്കരുവ പഞ്ചായത് പരിധിയിൽ 2-ഉം  കോർപറേഷൻ പരിധിയിൽ 3 ഉം  ടി.വി. കൾ വീതം നല്കി.

ഓൺലൈൻ പഠനവും ബി ആർ സിയും

കൊല്ലം ബി ആർ സി തലത്തിൽ ഗവ. - എയ്ഡഡ് സ്കൂളുകൾ ആകെ 84  . 24 എണ്ണം ഹൈസ്കൂൾ - ഹയർ സെക്കന്ററി  . സ്കൂൾ തുറക്കുവാൻ സാധിക്കാത്ത ഈ ഘട്ടത്തിൽ ഓൺെ ലൈൻ പഠന സൗകര്യം എല്ലാ കുട്ടികളിലും എത്തി എന്ന് ഉറപ്പാക്കുന്ന പ്രവർത്തന ങ്ങളിലാണ് ബി ആർ സി യിലെ അധ്യാപക പരിശീലകരും സി ആർ സി സി മാരും. ആദ്യമായി ടി വി - കേബിൾ കണക്ഷൻ ഇല്ലാത്തവരുടെ യും സ്മാർട്ട്  ഫോൺ - നെറ്റ് സൗകര്യം ഇല്ലാത്തവരുടെയും കണക്കെടുത്തു. ക്ലാസ് അധ്യാപകർക്ക് വാട്ട്സപ് കൂട്ടാഴ്മ സംഘടിപ്പിച്ച് ഓൺ ലൈൻ ക്ലാസ് അനുബന്ധ പ്രക്രിയകളിൽ ഇടപെടാൻ നിർദേശവും സഹായവും നല്കി.
ടി വി ഇല്ലാത്ത കുട്ടികെളെ കണ്ടെത്തിയതിനാൽ ബാങ്ക് കൾ, സന്നദ്ധ സംഘടനകൾ : അധ്യാപകർ , പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സഹായത്താൽ പത്തോളം സ്ഥലങ്ങളിൽ ടി വി സ്ഥാപിക്കാനും ക്ലബുകൾ വായനശാലകൾ എന്നിവിടങ്ങളിൽ കുട്ടികൾക്ക് ക്ലാസ് കേൾക്കുന്നതിന് അവസരം ഒരുക്കുന്നതിനും സാധിച്ചു.
6 ക്ളറ്ററുകളിലും പ്രഥമാധ്യാപക മീറ്റിംഗ് വിളിച്ച് ഒരു കുട്ടി പോലും ക്ലാസ് വീക്ഷിക്കുവാൻ കഴിയാത്തവരായി ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
1 മുതൽ 7 വെരെ യുളള ഏകദേശം 28000 കുട്ടികൾക്ക് വർക്ക് ഷീറ്റ് കൾ എത്തിക്കുന്നതിനു പ്രവർത്തനങ്ങളിലാണ് എല്ലാവരും.

Featured Post

ജില്ലാ ഓട്ടിസം സെന്റര്‍ - ഗവ.ഗേള്‍സ് ഹൈസ്കൂള്‍ ,തേവള്ളി കോമ്പൗണ്ടില്‍

 ജില്ലാ ഓട്ടിസം സെന്റര്‍ - ഗവ.ഗേള്‍സ് ഹൈസ്കൂള്‍ ,തേവള്ളി കോമ്പൗണ്ടില്‍

Blog Archive