മാസ്ക് ഉപയോഗം സാമൂഹ്യ ജീവിതത്തിൻ്റെ ഭാഗമായി മാറുന്ന ഈ അവസ്ഥയിൽ സ്കൂൾ തുറക്കുന്നത് മുന്നിൽ കണ്ട് പൊത് വിദ്യാലയങ്ങളിലെ കുട്ടികൾക്ക് മാസ്ക് എത്തിച്ച് നല്കുന്നതിനായി ഓരോ ബിആർസിയും മുപ്പതിനായിരം മസ്ക് കൾ വീതം നിർമിക്കുന്നതിന് എസ് എസ് കെ യുടെ നിർദ്ദേശം ഉണ്ടായി.
84 സ്കൂളുകളിലായി ഏകദേശം 38000 മാസ്ക്കൾ വേണ്ടിവരുമെങ്കിലും നിർദേശമനുസരിച്ച് 30000 മാസ്ക്കൾ നിർമിക്കുന്നതിനുള്ള ക്രമീകരണം നടത്തി. ഇരുപതിനായിരത്തോളം പൂർത്തിയായി.
ലോക് സൗൺ മൂലം പരീക്ഷകൾ നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായല്ലോ. 2020 മേയ് 26 ,27 ,28 ,29 തീയതികളിലായി എസ് എസ് എൽ സി ,വി എച്ച് എസ് സി ,ഹയർ സെക്കൻ്ററി പരീക്ഷകൾ നടത്തുവാൻ സർക്കാർ തീരുമാനമുണ്ടായപ്പോൾ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും മാസ് കും ജാഗ്രതാ നിർദേശങ്ങളും എത്തിച്ച് നല്കാൻ എസ് എസ് കെ യെ ചുമതലപ്പെടുത്തി. ഇതിൻ്റെ ഭാഗമായി കൊല്ലം ബി ആർ സി പരിധിയിൽ പരീക്ഷ നടക്കുന്ന 24 സ്കൂളുകളിലും ചുമതലാ വിഭജനം നടത്തി വീടുകളിൽ മാസ്ക്, ജാഗ്രതാ നിർദേശം എന്നിവ എത്തിക്കുന്നതിന് സാധിച്ചു. ബിപിസി ,ട്രെയ്നർമാർ ,സി ആർ സി കോഡിനേറ്റർമാർ ,റിസോഴ്സ് അധ്യാപകർ ,സ്പെഷ്യലിസ്റ്റ് അധ്യാപകർ എന്നിവർ ശനി ,ഞായർ ,തിങ്കൾ ദിവസങ്ങളിൽ ഈ ദൗത്യം വിജയിപ്പിക്കുന്നതിൽ ഏർപെട്ടു. പരീക്ഷാ ദിവസങ്ങളിൽ ഒരു മണിക്കൂർ മുന്നേ തന്നെ പ്രധാന കവാടത്തിൻ്റെ മുന്നിലെത്തി കുട്ടികൾക്ക് വേണ്ടുന്ന സഹായം ചെയ്തു കൊടുക്കുകയും ചെയ്തു. അങ്ങനെ എല്ലാ കുട്ടികളും മസ്ക് ധരിച്ചു എന്നും സാനിറ്ററൈസർ ഉപയോഗിച്ചു എന്നും ശരീര താപം അളക്കപ്പെട്ടിട്ടാണ് സ്കൂളിൽ കയറിയ തെന്നും നിശ്ചിത സാമൂഹിക അകലം പാലിച്ചാണ് പരീക്ഷ എഴുതുകയും തിരികെ പോകുകയും ചെയ്തതെന്നും ഉറപ്പാക്കാൻ കഴിഞ്ഞു.
13 സ്കൂളുകളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത് സ്പെഷ്യലിസ്റ്റ് അധ്യാപകരാണ്. മാർച്ച് 31ന് കരാർ അവസാനിച്ചു എങ്കിലും ബി ആർ സി യിൽ നിന്നും വാട്സപ്പിൽ സന്ദേശം ലഭിച്ചപ്പോൾ സ്വമനസ്സാലെ ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ച ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അങ്ങനെ കൊറോണക്കാലത്തെ വലിയൊരു വെല്ലുവിളിയായിരുന്ന പൊത്പരീക്ഷയെ വിജയിപ്പിക്കുന്നതിന് കൂടെ നിന്ന എല്ലാ ബി ആർ സി അംഗങ്ങൾക്കും പ്രത്യേകിച്ച് സ്പെഷ്യൽ ടീച്ചേഴ്സിനും അഭിനന്ദനങ്ങൾ ...
No comments:
Post a Comment